ഇൻഡിഗോ യാത്രാ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഡിജിസിഎ

ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്
indigo crisis four top officials of dgca dismissed

ഇൻഡിഗോ വിമാനം

file image

Updated on

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ വ്യോമയാന ഡയറക്‌ടറേറ്റ് ജനറലിലെ (DGCA) 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കരാർ അടിസ്ഥാനത്തിൽ ഡിജിസിഎ‍യിൽ പ്രവർത്തിക്കുന്നവരെയാണ് പുറത്താക്കിയത്.

ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്. ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർ‌ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർ സീമ ജാംനാനി, ഫ്ലറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർമാരായ അനിൽ കുമാർ പൊഖ്റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്.

അതേസമയം, യാത്രാ പ്രതിസന്ധിയിൽ നഷ്ടപരിഹാരത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഇൻഡിഗോ നൽകാനൊരുങ്ങുകയാണ്. യാത്ര തടസപ്പെട്ടവർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാരത്തിന് പുറമേ ഇൻഡിഗോ നൽകുന്നത്. വൈകിയ സമയത്തിന് ആനുപാതികമായി 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഇത് കൂടാതെയാണ് 10,000 രൂപയുടെ യാത്രാ വൗച്ചര്‍ നല്‍കുക വൗച്ചറിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com