

ഇൻഡിഗോ വിമാനം
file image
ന‍്യൂഡൽഹി: ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡയറക്റ്റർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ ഡിസംബറിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്.
ഡിസംബർ 3 മുതൽ 5 വരെയുള്ള കാലയളവിൽ സരവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് അന്വേഷിക്കുന്നതിനായി ഡിജിസിഎ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്.
പിഴയ്ക്ക് പുറമെ ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ‍്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടിയെന്ന് ഡിജിസിഎ പ്രസ്താവനയിലൂടെ അറിയിച്ചു.