
ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ: മോശം കാലാവസ്ഥയെ തുടർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സഞ്ചരിച്ചിരുന്ന വിമാനം വഴിതിരിച്ചു വിട്ടു. ഞായറാഴ്ച ഇൻഡിഗോ വിമാനമാണ് വഴിതിരിച്ചു വിട്ടത്.
ഞായറാഴ്ച വൈകുന്നേരം ദിബ്രുഗഡ്-ഗുവാഹത്തി ഇൻഡിഗോ വിമാനമാണ് അഗർത്തലയിലേക്കാണ് വിമാനം വഴിതിരിച്ചു വിട്ടത്. മോശം കാലാവസ്ഥ മൂലമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നും സാങ്കേതിക തകരാറുകളൊന്നുമില്ലെന്നും ഇൻഡിഗോ അറിയിച്ചു.
തുടർച്ചയായ മഴയും ഇടിമിന്നലും ഗുവാഹത്തിയിലെ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ നേരത്തെ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടാലുടൻ യാത്ര പുനരാരംഭിക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ടീമുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു.