നാലാം ദിവസവും യാത്രക്കാരെ വലച്ച് ഇൻഡിഗോ; വെള്ളിയാഴ്ച മാത്രം 225 വിമാനങ്ങൾ റദ്ദാക്കി

നാല് ദിവസത്തിനുള്ളിൽ 1,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്
IndiGo flight chaos continues for day 4

നാലാം ദിവസവും യാത്രക്കാരെ വലച്ച് ഇൻഡിഗോ; വെള്ളിയാഴ്ച മാത്രം 225 വിമാനങ്ങൾ റദ്ദാക്കി

Updated on

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ഇൻഡിഗോയിൽ തുടർച്ചയായ നാലാം ദിവസവും സർവീസ് തടസങ്ങൾ‌ നേരിടുന്നു. ഡൽഹി വിമാനത്താവളത്തിലെ കണക്കനുസരിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ 225 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.

ഇതിൽ 135 എണ്ണം ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടതും 90 എണ്ണം ഡൽഗിയിലേക്ക് എത്തിച്ചേരേണ്ടതുമായ വിമാനങ്ങളാണ്. ഇതോടെ ഡൽഹി വിമാനത്താവളത്തിൽ ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്.

ഇത് രാജ്യവ്യാപക യാത്രാ ദുരന്തമായി മാറിയിരിക്കുകയാണ്. നാല് ദിവസത്തിനുള്ളിൽ 1,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. എയർബസ് A320 സോഫ്റ്റ്‌വെയറിലുണ്ടായ കാലതാമസം നിരവധി വിമാനങ്ങൾ വൈകാൻ കാരണമായി. മാത്രമല്ല കർശനമായ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) പ്രാബല്യത്തിൽ വന്നതോടെ പ്രതിസന്ധി രൂക്ഷമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com