സുരക്ഷാ ഭീഷണി; മുംബൈയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

രാത്രി വൈകി യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചതായി എയർ ലൈൻ അറിയിച്ചു
IndiGo Flight From Mumbai to Phuket Diverted to Chennai After Security Threat

സുരക്ഷാ ഭീഷണി; മുംബൈയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

Updated on

മുംബൈ: മുംബൈയിൽ നിന്ന് ഫുക്കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടു. സുരക്ഷാ ഭീഷണി ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

എയർബസ് എ320 വിമാനമായ 6E 1089, മുംബൈയിൽ നിന്ന് പുറപ്പെട്ട് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറക്കുമ്പോൾ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൈലറ്റുമാർ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. രാത്രി വൈകി യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചതായും എയർ ലൈൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com