യാത്രയ്ക്കിടെ 'ദുര്‍ഗന്ധം'; ഇന്‍ഡിഗോ വിമാനം ഡല്‍ഹിയിൽ തിരിച്ചിറക്കി

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
IndiGo flight returned to Delhi due to momentary foul smell
IndiGo flight returned to Delhi due to momentary foul smell

ന്യൂഡല്‍ഹി: യാത്രയ്ക്കിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് വെള്ളിയാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തേക്കു തന്നെ തിരിച്ചിറക്കിയത്.

6E 449 ഇന്‍ഡിഗോ വിമാനത്തിലാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. "നിമിഷത്തെ ദുർഗന്ധം" കാരണം മുൻകരുതലെന്ന നിലയിലാണ് വിമാനം തിരിച്ചെത്തിയതെന്ന് എയർലൈൻ അറിയിച്ചു. ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) തിരിച്ചെത്തിയതെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ വിമാന അധികൃതര്‍, യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയതായും അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com