പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

169 യാത്രക്കാരുമായി പറന്ന ഇൻഡിഗോ 6E 5009 എന്ന വിമാനമാണ് യാത്ര റദ്ദാക്കിയത്
IndiGo flight to Delhi makes emergency landing at Patna after bird hit

പക്ഷിയിടിച്ചു; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

file image

Updated on

പറ്റ്ന: പറ്റ്ന-ഡൽഹി ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്. രാവിലെ പറ്റ്ന ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുയർന്നതിനു പിന്നാലെ പക്ഷി ഇടിച്ചതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

169 യാത്രക്കാരുമായി പറന്ന ഇൻഡിഗോ 6E 5009 എന്ന വിമാനമാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കായി ബദൽ സംവിധാനം ഒരുക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

പറ്റ്ന ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപപ്രദേശങ്ങളിൽ അറവുശാലകളുള്ളത് പക്ഷികളെ ആകർഷിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളത്തിന് സമീപമുള്ള പക്ഷികളുടെ സാന്നിധ്യം വിമാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയതായും അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com