പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

14 മണിക്കൂറോളം പറന്ന ശേഷമാണു വിമാനം ഡൽഹിയിലേക്കു മടങ്ങിയത്
Middle East tensions

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

representative image
Updated on

ന്യൂഡൽഹി: ഡൽഹിയിൽ നിന്നു മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാതാ നിയന്ത്രണങ്ങളെത്തുടർന്നു യാത്ര പൂർത്തിയാക്കാതെ മടങ്ങി. 14 മണിക്കൂറോളം പറന്ന ശേഷമാണു വിമാനം ഡൽഹിയിലേക്കു മടങ്ങിയത്.

എത്യോപ്യ-എറിത്രിയ അതിർത്തിക്കു സമീപമെത്തിയപ്പോഴായിരുന്നു വിമാനം പെട്ടെന്ന് യു-ടേൺ എടുത്തു തിരികെ പറക്കാൻ തുടങ്ങിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ്‌റഡാർ24 റിപ്പോർട്ട് ചെയ്തു. ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, യുദ്ധമേഖലകൾ ഒഴിവാക്കാനായി ഏദൻ ഉൾക്കടൽ വഴിയും ആഫ്രിക്കൻ മേഖലയിലൂടെയുമുള്ള പ്രത്യേക പാതയിലാണു വിമാനം സഞ്ചരിച്ചിരുന്നത്.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പരമമായ പ്രാധാന്യം നൽകുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 12.30നാണു വിമാനം പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കുശേഷം 2.30നു തിരിച്ചെത്തി.

logo
Metro Vaartha
www.metrovaartha.com