ഒരേ റണ്‍വേയില്‍ ഒരേ സമയം 2 വിമാനങ്ങള്‍, ലാന്‍ഡിങ്ങും ടേക്ക് ഓഫും ഒരുമിച്ച്; ഒഴിവായത് വൻ അപകടം | Video

ഇരുവിമാനങ്ങളിലുമായി 100 കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
IndiGo landing-Air India flight takeoff at same time at Mumbai airport
ഒരേ റണ്‍വേയില്‍ ഒരേ സമയം 2 വിമാനങ്ങള്‍, ലാന്‍ഡിങ്ങും ടേക്ക് ഓഫും ഒരുമിച്ച്; ഒഴിവായത് വൻ അപകടം | VideoVideo Screenshot

മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. ഓരെ റൺവേയിൽ ഒരേ സമയം 2 വിമാനങ്ങൾ എത്തുകയായിരുന്നു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്.

ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനമാണ് ലാന്‍ഡ് ചെയ്തത്. ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്ത റണ്‍വേയിലാണ് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തിയ എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്.

ഇരുവിമാനങ്ങളിലുമായി 100 കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. യാത്രക്കാരുടെ സുരക്ഷ തങ്ങൾക്ക് പ്രധാനമാണെന്നും ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെയും വിശദീകരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com