ഇന്‍ഡിഗോ റീ ഫണ്ട് ചെയ്തത് 610 കോടി രൂപ

ഏകദേശം 3000 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു
IndiGo refunded by Rs 610 crore

ഇന്‍ഡിഗോ റീ ഫണ്ട് ചെയ്തത് 610 കോടി രൂപ

Updated on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് റീ ഫണ്ട് പ്രോസസ് ചെയ്തത് 610 കോടി രൂപ. ഏകദേശം 3000 ബാഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റദ്ദാക്കലുകളോ കാലതാമസമോ കാരണം യാത്രക്കാരുടെ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കണമെന്ന് ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരാഴ്ചയായി വിമാന സര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണിത്. റദ്ദാക്കലുകള്‍ മൂലം യാത്ര റീഷെഡ്യൂള്‍ ചെയ്യുന്നതിന് അധിക ഫീസ് ഈടാക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. റീ ഫണ്ട്, റീ ബുക്കിങ് പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഏകദേശം 2,300 പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തുകയും ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുകയും ചെയ്യുന്ന എയര്‍ലൈനാണ് ഇന്‍ഡിഗോ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com