17 വരെ സൗദിയിലേക്ക് വിമാന സർവീസ് ഇല്ല, അറിയിപ്പുമായി ഇൻഡിഗോ

റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെനിന്നും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചതായാണ് കമ്പനി അറിയിച്ചത്
indigo saudi arabia flight cancelled

17 വരെ സൗദിയിലേക്ക് വിമാന സർവീസ് ഇല്ല, അറിയിപ്പുമായി ഇൻഡിഗോ

file image

Updated on: 

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനിയായ ഇൻഡിഗോ. ഒക്‌ടോബർ 17 വരെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെനിന്നും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചതായാണ് കമ്പനി അറിയിച്ചത്.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപായി യാത്രക്കാർ പോകേണ്ട വിമാനത്തിന്‍റെ വിവരം കമ്പനിയുടെ വെബ്സൈറ്റ് വഴി പരിശോധിക്കണം. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ബന്ധപ്പെടാനുള്ള വിവരങ്ങളിലേക്ക് കൃത്യസമയത്ത് വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. യാത്രക്കാരുടെ സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരം കാണാൻ സപ്പോർട്ട് ടീമുകൾ സജ്ജമാണെന്നും ചൊവ്വാഴ്ച പുറപ്പെടുവിച്ച യാത്ര നിർദേശത്തിൽ ഇൻഡിഗോ വ്യക്തമാക്കി.

സൗദി അറേബ്യയിലെ വിമാനത്താവളം കേന്ദ്രീകരിച്ച് ഹൂതി ആക്രമണം രൂക്ഷമായിരിക്കുകയാണ്. സൗദി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുണ്ടായ ആക്രമണത്തിൽ ഇതിനോടകം നിരവധി പേരാണ് മരിച്ചത്. ഇതിനു പിന്നാലെ ശനിയാഴ്ച വരെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം ശനിയാഴ്ച വരെ നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചു.

logo
Metro Vaartha
www.metrovaartha.com