ഇൻഡോറിൽ കോൺഗ്രസിന് തിരിച്ചടി: പത്രിക പിൻവലിച്ച് സ്ഥാനാർഥി ബിജെപിയിൽ

ബിജെപിക്കായി സിറ്റിങ് എംപി ശങ്കർ ലാൽവനിയാണ് ഇൻഡോറിൽ മത്സരിക്കുന്നത്
അക്ഷയ് കാന്തി ഭം ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവർഗിയയ്ക്കും മറ്റു നേതാക്കൾക്കുമൊപ്പം
അക്ഷയ് കാന്തി ഭം ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവർഗിയയ്ക്കും മറ്റു നേതാക്കൾക്കുമൊപ്പം

ന്യൂഡൽഹി: ഇൻഡോറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ഭം സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു. ബിജെപി എംഎൽഎ രമേശ് മെൻഡോലയ്ക്കൊപ്പം കലക്‌ടറേറ്റിലെത്തിയാണ് അക്ഷയ് കാന്തി ഭം തന്‍റെ സ്ഥാനാർഥിത്വം പിൻവലിച്ചത്.

ബിജെപിക്കായി സിറ്റിങ് എംപി ശങ്കർ ലാൽവനിയാണ് ഇൻഡോറിൽ മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടമായ മെയ് 13 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ഗുജറാത്തിലെ സൂറത്തിൽ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കേൺഗ്രസ് നേതൃത്വം രൂക്ഷവിമർശനം നേരിടുന്നതിനിടയിലാണ് പുതിയ സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com