
കുഞ്ഞിനെ തല്ലി, വലിച്ചെറിഞ്ഞു, അടിച്ചു, തുടയിലടക്കം കടിച്ചു..; ഡേകെയറിലെ സിസിടിവിയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ! | Video
നോയിഡ: 15 മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ തുടയിലെ പാടുകളാണ് ആദ്യം ശ്രദ്ധയിൽപെടുന്നത്. കൂടാതെ നിർത്താത്ത കരച്ചിലും. ഒടുവിൽ ഡോക്റ്ററെ കാണിച്ചതോടൊണ് തുടയിലെ പാടുകൾ കടിയേറ്റതിന്‍റെയാണ് എന്ന് തിരിച്ചറിയുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. സംഭവത്തിൽ കുഞ്ഞിന്‍റെ മാതാപിതാക്കളുടെ പരാതിയിൽ ഡേ കെയറിലെ ജീവനക്കാരി സൊണാലി അറസ്റ്റിലായി.
ഉത്തർ പ്രദേശിലെ നോയിഡയിലെ സെക്റ്റർ 137 ലെ പരസ് ടിയേര റെസിഡൻഷ്യൽ കോംപ്ലക്സിലെ ഡേ-കെയറിലാണ് സംഭവം. കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തുന്നതിനായി ജീവനക്കാരി കുട്ടിയെ കൈയിൽ മന:പ്പൂർവ്വം നിലത്ത് ഇടുകയും തുടയിൽ അടക്കം കടിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയും കുഞ്ഞിന്‍റെ മുഖത്ത് അടിക്കുകയും ചെയ്തത്. പെൺകുഞ്ഞിന്‍റെ പാടുകൾ കണ്ടെത്തിയ മാതാപിതാക്കൾ അധികൃതരോട് ഡേ-കെയറിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതോടയാണ് കുഞ്ഞിനെ അടിക്കുകയും തറയിലേക്ക് വലിച്ചെറിയുകയും തല ഭിത്തിയിൽ ഇടിപ്പിക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്.
ഓഗസ്റ്റ് 4ന് നടന്ന സംവത്തിൽ മാതാപിതാക്കൾ സെക്ടർ 142 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണത്തിനു പിന്നാലെയാണ് ഇവർ അറസ്റ്റിലാവുന്നത്. ഡേ-കെയറിന്‍റെ ലൈസൻസ് അടക്കമുള്ളവ പരിശോധിച്ചുവരികയാണെന്നും എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉടന്‍ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
"സാധാരണ പോലെ മകളെ ഡേ കെയറിലാക്കി ഞങ്ങൾ ജോലിക്ക് പോയി. കുഞ്ഞിനെ ദിവസവും വെറും 2 മണിക്കൂർ നേരത്തേക്കാണ് ഡേ-കെയർ സെന്‍ററിൽ ആക്കാറുള്ളത്. ഇത്തരമൊരു സംഭവം മറ്റൊരു കുട്ടിക്ക് സംഭവിക്കാതിരിക്കാൻ ഡേ-കെയർ ഉടമയ്ക്കും അറ്റൻഡന്‍റിനുമെതിരേ നടപടിയെടുക്കണം. തന്‍റെ കുട്ടിയെ അടിച്ച അറ്റൻഡന്‍റ് പ്രായപൂർത്തിയാകാത്ത ഒരാളാണ്. കുഞ്ഞുങ്ങളെ പരിപാലിക്കാൻ ക്ഷമയും പക്വതയുമുള്ള ആളുകളെ നിയമിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കണം." - കുട്ടിയുടെ പിതാവ് സന്ദീപ് പറഞ്ഞു.