ഇൻഫോസിസിൽ കൂട്ടപ്പിരിച്ചുവിടൽ; ഉടൻ ക്യാംപസ് വിടാനും നിർദേശം

ട്രെയിനി ജീവനക്കാരെ മൂന്നു മാസമായപ്പോൾ ഒരു പരീക്ഷ എഴുതിച്ചെന്നും അതിൽ പരാജയപ്പെട്ടതോടെയാണ് പിരിച്ചു വിടൽ എന്നുമാണ് റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്‌ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെ പിരിച്ചു വിട്ടതായാണ് വിവരം. 700 ൽ 400 പേരെ പിരിച്ചു വിട്ടതായാണ് റിപ്പോർട്ടുകൾ.

ട്രെയിനി ജീവനക്കാരെ മൂന്നു മാസമായപ്പോൾ ഒരു പരീക്ഷ എഴുതിച്ചെന്നും അതിൽ പരാജയപ്പെട്ടതോടെയാണ് പിരിച്ചു വിടൽ എന്നുമാണ് റിപ്പോർട്ടുകൾ. പരീക്ഷ പാസായില്ലെങ്കിൽ പിരിച്ചു വിടുന്നതിൽ എതിർപ്പില്ലെന്ന് ഇവരിൽ നിന്നും എഴുതി വാങ്ങിയിരുന്നു. കമ്പനിയുടെ മൈസൂർ ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ചു വിടുന്നത്. ഇവരോട് വൈകിട്ട് 6 മണിക്ക് മുൻപ് ക്യാംപസ് വിടണമെന്നും നിർദേശിച്ചിരുന്നു.

ഇത് അന്യായമായ പിരിച്ചു വിടലാണെന്ന് ജീവനക്കാർ ആരോപിച്ചു. പിരിച്ചു വിടാൻ ഉറച്ചാണ് പരീക്ഷ നടത്തിയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചു വിടലിനെതിരേ തൊഴിൽ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com