
Kulman Ghising
കാഠ്മണ്ഡു : ജെൻ സി പ്രതിഷേധത്തെ തുടർന്ന് നേപ്പാളിൽ കുൽമാൻ ഗിസിങ് ഇടക്കാല പ്രധാന മന്ത്രിയായി അധികാരത്തിൽ വന്നേക്കുമെന്ന് സൂചന. നേപ്പാളിലെ വൈദ്യുതി ബോർഡിന്‍റെ മുൻ മാനേജിങ് ഡയറക്‌ടറായിരുന്നു അദ്ദേഹം. രാജ്യത്ത് ദീർഘകാലമായി നിലനിന്നിരുന്ന വൈദ്യുതി തടസ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുൽമാൻ നേതൃത്വം നൽകിയിരുന്നു.
മുൻ ചീഫ് ജസ്റ്റിസായ സുശീല കർക്കി , കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്നിവരുടെ പേരുകളും പ്രധാന മന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്. മുൻ ചീഫ് ജസ്റ്റിസായ കർക്കി പുതിയ സർക്കാർ രൂപികരണത്തെപ്പറ്റി നേപ്പാളിലെ സൈനികരുമായുള്ള ചർച്ചയിലാണ്.
അൻപതിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരോധനമാണ് മൂന്നു ദിവസം വരെ എത്തി നിൽക്കുന്ന അതിഭീകരമായ പ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കിയത്. ഇതിനെ തുടർന്നാണ് ഒലി രാജി വച്ചത്.