മണിപ്പുരിൽ സംഘർഷം രൂക്ഷം; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

മെയ്തേയ് തീവ്രവാദ സംഘടനയായ ആംരംഭായ് തെങ്കോൽ നോതാവ് കനാൻ സിങ്ങിനെ അറസ്റ്റു ചെയ്തതോടെയാണ് സംഘർഷത്തിന് തുടക്കമായത്
internet services suspended in manipur following clashes

മണിപ്പൂരിൽ സംഘർഷം രൂക്ഷം; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

Updated on

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷം. 5 ജില്ലകളിൽ‌ ഇന്‍റർനെറ്റ് സേവനം റദ്ദാക്കി. ഇംഫാൽ, വെസ്റ്റ് ഇംഫാൽ, ഥൗബൽ, ബിഷ്ണുപുർ, കാചിങ് എന്നീ ജില്ലകളിലാണ് ഇന്‍റർനെറ്റ് റദ്ദാക്കിയത്.

മെയ്തേയ് തീവ്രവാദ സംഘടനയായ ആംരംഭായ് തെങ്കോൽ നോതാവ് കനാൻ സിങ്ങിനെ അറസ്റ്റു ചെയ്തതോടെയാണ് സംഘർഷത്തിന് തുടക്കമായത്. അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം ആക്രമാസക്തമായതോടെയാണ് ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.

2023 മെയ് മൂന്നിന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിനു പിന്നാലെ ഉയർന്നു വന്ന തീവ്രവാദ ഗ്രൂപ്പാണ് ആംരംഭായ് തെങ്കോൽ. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനാണ് ഇന്‍റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com