സംഘർഷാവസ്ഥ; യുപിയിലെ ബറെയ്‌ലിയിൽ ഇന്‍റർനെറ്റ് നിരോധനം

ഐ ലവ് മുഹമ്മദ് പോസ്റ്റർ ക്യാംപെയിന്‍റെയും ദസറ, ദുർഗാ പൂജ ആഘോഷങ്ങളഉടെയും ഭാഗമായാണ് സംഘർഷാവസ്ഥ
internet shutdown imposed in bareilly amidst communal tension

സംഘർഷാവസ്ഥ; യുപിയിലെ ബറെയ്‌ലിയിൽ ഇന്‍റർനെറ്റ് നിരോധനം

Updated on

ലക്നൗ: യുപിയിലെ ബറെയ്‌ലിയിൽ സംഘർഷം ശക്തമായതിനു പിന്നാലെ 48 മണിക്കൂർ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ഐ ലവ് മുഹമ്മദ് പോസ്റ്റർ ക്യാംപെയിന്‍റെയും ദസറ, ദുർഗാ പൂജ ആഘോഷങ്ങളഉടെയും ഭാഗമായാണ് സംഘർഷാവസ്ഥ. ഘോഷയാത്രകൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശമുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണങ്ങൾ നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്‍റർനെറ്റ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ശനിയാഴ്ച വൈകിട്ട 3 മണിവരെയാണ് നിരോധനം. സംഘർഷ സാധ്യതാ മേഖലയിൽ ലോക്കൽ പൊലീസിനു പുറമേ സാധുത പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

നബി ദിനത്തോടനുബന്ധിച്ച് ഐ ലവ് മുഹമ്മദ് പോസ്റ്ററുകൾ വിവിധയിടങ്ങളിൽ ഉയർന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. ബാനറിനെതിരേ ഹിന്ദുത്വ പ്രവർത്തകർ രംഗത്തെത്തി. ഇത് ഇരുകൂട്ടരും തമ്മിലുള്ളം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com