ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൽ ഇന്ത്യയിലേക്ക്!

പാശ്ചാത്യ ഉപരോധങ്ങൾ കാരണം 2019 ൽ ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ ഇറക്കുമതി നിർത്തിവച്ചിരുന്നു
iranian lpg cargo ship reaches to indian after 7 years

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൽ ഇന്ത്യയിലേക്ക്!

Updated on

ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്ത് ഇന്ത്യ. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ട്രംപ് 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഇറാനിയൻ കപ്പൽ ഓറോറ വ്യാഴാഴ്ച മംഗലാപുരത്തെ പടിഞ്ഞാറൻ തീര തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഒരു വ്യാപാരി വഴിയാണ് ചരക്ക് വാങ്ങിയതെന്നും പണം രൂപയിൽ നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഇറാനിയൻ എൽപിജി കാർഗോകൾ കൂടുതൽ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ തീരുമാനമെടുത്തേക്കും.

പാശ്ചാത്യ ഉപരോധങ്ങൾ കാരണം 2019 ൽ ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ ഇറക്കുമതി നിർത്തിവച്ചിരുന്നു. ചൈനയിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പൽ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com