Port Blair
Port Blair

പോർട്ട് ബ്ലെയറിലേക്ക് പോരൂ...: ആൻഡമാൻ ദീപാവലി പാക്കേജുമായി റെയിൽവേ

ചുരുങ്ങിയ ചെലവിൽ 5 രാത്രിയും 6 പകലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ചെലവഴിക്കുന്നതിനുള്ള അവസരമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം( ഐആർസിടിസി) ഒരുക്കുന്നത്.

ന്യൂഡൽഹി: യാത്ര ഇഷ്ടപ്പെടുന്നവർക്ക് ദീപാവലി സമ്മാനമായി ഒരു അടിപൊളി യാത്രാ പാക്കേജ് പ്രഖ്യാപിച്ച് റെയിൽവേ. ചുരുങ്ങിയ ചെലവിൽ 5 രാത്രിയും 6 പകലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ചെലവഴിക്കുന്നതിനുള്ള അവസരമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം( ഐആർസിടിസി) ഒരുക്കുന്നത്. നവംബർ 6 മുതൽ 24 വരെയാണ് പാക്കേജ്. പോർട്ട് ബ്ലെയറിൽ നിന്നുമാണ് യാത്ര ആരംഭിക്കുക. പോർട്ട് ബ്ലെയർ, നീൽ , ഹേവ്ലോക്ക് എന്നീ ഇടങ്ങളിലൂടെയാണ് കടന്നു പോകുക. ഫാമിലി ആൻഡമാൻ ഹോളിഡേസ്- ഗോൾഡ് എന്നാണ് പാക്കേജിന്‍റെ പേര്.

പോർട് ബ്ലെയറിൽ നിന്നും കോർബിൻസ് കോവ് ബീച്ച്, സെല്ലുലാർ ജയിൽ എന്നിവിടങ്ങളാണ് ആദ്യ ദിവസം പോകുക. രണ്ടാം ദിനത്തിൽ റോസ് ഐലൻഡ്, ബേ ഐലൻഡ് എന്നിവിടങ്ങളിലേക്കു പോകും. മൂന്നാം ദിനം കടത്തു വള്ളത്തിലൂടെ ഹാവ്‌ലോക് ദ്വീപിലേക്കാണ് യാത്ര. കാലാപത്തർ, രാധാനഗർ ബീച്ചുകൾ ഇവിടെയാണ്. നാലാം ദിനം നീൽ ദ്വീപിലേക്ക് ക്രൂസ് യാത്രയുണ്ടാകും. അഞ്ചാം ദിവസംഭരത്പുർ ബീച്ച് സന്ദർശിക്കും. പിറ്റേന്ന് മടക്കയാത്ര ആരംഭിക്കും. ഇത്തരത്തിലാണ് പാക്കേജ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഒരാൾക്ക് 27,450 രൂപ മുതലാണ് പാക്കേജ് നിരക്ക്. ഡബിൾ ഒക്യുപ്പൻസിയാണെങ്കിൽ 30,775 ആയും സിംഗിൽ ഒക്യുപ്പൻസിയാണെങ്കിൽ 52,750 രൂപയുമായി വർധിക്കും. 5 മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് 17000 രൂപയും 2 മുതൽ 4 വയസ്സു വരെയുള്ള കുട്ടികൾക്ക് 13.550 രൂപയുമാണ് പാക്കേജ് നിരക്ക്. നാലു പേർ അടങ്ങുന്ന ഗ്രൂപ്പാണെങ്കിൽ ഓരോരുത്തർക്കും 28,750 രൂപയും ആറ് പേരുള്ള ഗ്രൂപ്പാണെങ്കിൽ 27,700 മാണ് പാക്കേജ് നിരക്കായി ഈടാക്കുക.

എസി താമസസൗകര്യം, എൻട്രി പെർമിറ്റ്, എൻട്രി ടിക്കറ്റ് , ഫെറി ടിക്കറ്റ്, ഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടും. പോർട്ടർ, ഇൻഷുറൻസ്, മദ്യം, ക്യാമറചാർജ് ജലകായിക വിനോദങ്ങൾ എന്നിവയ്ക്കുള്ള പണം യാത്രക്കാർ മുടക്കേണ്ടതായി വരും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com