
സാഖ്വിബ് നാച്ചൻ
ന്യൂഡൽഹി: നിരോധിത സംഘടന സിമിയുടെ മുൻ നേതാവും ഐഎസിന്‍റെ ഇന്ത്യൻ കമാൻഡറുമായിരുന്ന സാഖ്വിബ് നാച്ചൻ മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്നു മരണമടഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇയാൾ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.10ന് അന്ത്യം സംഭവിച്ചു.
മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശിയാണു നാച്ചൻ. 2023ൽ ഐഎസ് ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ പദ്ഘയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2003ലെ മുംബൈ സ്ഫോടന പരമ്പരയുൾപ്പെടെ നിരവധി ഭീകരാക്രമണക്കേസുകളിൽ പ്രതിയാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ബോറിവിലിയിൽ ഇന്നു സംസ്കാരം നടത്തും.