ഐഎസ് ബന്ധം; മുംബൈ വിമാനത്താവളത്തിൽ 2 പേർ അറസ്റ്റിൽ

അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്
nia arrest 2 isis sleeper cell members in pune ied case

എൻഐഎ

file

Updated on

മുംബൈ: ഐഎസ് ബന്ധമുള്ള രണ്ടു പേർ അറസ്റ്റിൽ. അബ്ദുല്ല ഫയാസ് ഷെയ്ഖ്, തൽഹ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

പുനെ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കേസുമായി ബന്ധപ്പെട്ട് ഇരുവരും 2 വർഷമായി ഒളിവിലായിരുന്നു. ഇതിനിടെയാണ് ജക്കാർത്തയിൽ നിന്നു വരുന്നതിനിടെ എൻഐഎ പിടികൂടിയത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ 3 ലക്ഷം രൂപ പാരിതോഷികം പ്രഖ‍്യാപിച്ചിരുന്നു.

ഇന്ത‍്യയിൽ സ്ഫോടനങ്ങൾ നടത്തുകയെന്ന ലക്ഷ‍്യം വച്ച് ഇവർ ഉൾപ്പെടുന്ന സംഘം സ്ഫോടക വസ്തുക്കൽ നിർമിക്കാൻ ശ്രമിച്ചിരുന്നു. കേസിൽ 8 പേർ നേരത്തെ അറസ്റ്റിലായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com