ഐഎസ് ഭീകരൻ റിസ്വാൻ അബ്ദുൾ അലി പിടിയിൽ

റിസ്വാൻ നേരത്തെ ഡൽഹി പോലീസിന്‍റെ ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു
ISIS terrorist Rizwan Abdul Ali arrested
റിസ്വാൻ അബ്ദുൾ അലി
Updated on

ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയയുടെ (ഐഎസ്ഐഎസ്) പൂനെ മൊഡ്യൂളുമായി ബന്ധമുള്ള ഡൽഹി ദര്യഗഞ്ച് സ്വദേശിയായ റിസ്വാൻ അബ്ദുൾ ഹാജി അലിയെ ഡൽഹി പോലീസിന്‍റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. റിസ്വാൻ അലി ഐഎസ് ഐസിന്‍റെ പൂനെ മൊഡ്യൂൾ ഓപ്പറേറ്ററായിരുന്നു.

വർഷങ്ങളായി ഒളിവിലായിരുന്ന റിസ്വാനെ പിടികൂടുന്നവർക്ക് മൂന്ന് ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസിയായ (എൻ ഐ എ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അനവധിനാളായി ഇയാൾക്കു വേണ്ടി തെരച്ചിൽ നടത്തിയിരുന്നു എങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.

ഗൂഢാലോചന, അട്ടിമറി എന്നീ കുറ്റങ്ങളാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയയിൽ നിന്ന് രണ്ടാം വർഷം പഠനം ഉപേക്ഷിച്ച റിസ്വാൻ നേരത്തെ ഡൽഹി പോലീസിന്‍റെ ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.

ഐഎസ് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ എൻഐഎ നടത്തിയ അന്ന്വേഷണത്തിൽ പൂനെയിലെ നാല് സ്ഥലങ്ങൾ കണ്ടുകെട്ടി. പൂനെയിലെ കോന്ധ്‌വെയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങൾ ഒളിവിലുള്ള മൂന്നു പേർ ഉൾപ്പെടെ 11 പ്രതികളുടെതാണെന്ന് കണ്ടെത്തി. പരിശീലന കേന്ദ്ര നിർമാണത്തിനും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് ഈ സ്ഥലങ്ങൾ ഉപയോഗിച്ചത്.

മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തീവ്രവാദ ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായും ഇവയ്ക്കാവശ‍്യവമായ പണം കവർച്ചകളിലൂടെ ഇവർ സ്വരൂപിച്ചതായും എൻഐഎ വ‍്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ, ടെന്‍റുകൾ, ഡ്രോൺ, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.

Trending

No stories found.

Latest News

No stories found.