

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 2 ഭീകരർ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ 2 ഭീകരർ അറസ്റ്റിൽ. ദീപാവലിയോടനുബന്ധിച്ച് വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട് ഐഎസ്ഐഎസ് ഭീകരരെയാണ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്.
തെക്കൻ ഡൽഹിയിലെ ഒരു പ്രശസ്തമായ മാളും പൊതു പാർക്കും ഉൾപ്പെടെ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ പ്രദേശങ്ങളിൽ ദീപാവലി ദിവസം ആക്രമണം നടത്താനായിരുന്നു പദ്ധതിയെവന്നും അത് പരാജയപ്പെടുത്തിയ ശേഷം ഭീകരരെ അറസ്റ്റു ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുള്ളയാളും മറ്റൊരാൾ മധ്യപ്രദേശിൽ നിന്നുള്ളയാളുമാണെന്നും കൃതൃമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായതെന്നും പൊലീസ് വ്യക്തമാക്കി.