ഇസ്കോണിനെതിരായ പരാമർശം: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേനക ഗാന്ധിക്ക് നോട്ടീസ്

ഗോശാലയുടെ നടത്തിപ്പിനായി കേന്ദ്രസർക്കാരിൽ നിന്നും വലിയ സഹായമാണ് ഇസ്കോണിന് ലഭിക്കുന്നത്
ഇസ്കോണിനെതിരായ പരാമർശം: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേനക ഗാന്ധിക്ക് നോട്ടീസ്
Updated on

ന്യൂഡൽഹി: വിവാദപരാമർശത്തിൽ ബിജെപി നേതാവ് മേനകാ ഗാന്ധിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്. ഇസ്കോണാണ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

ലോകമാകെയുള്ള സംഘടനയുടെ പ്രവർത്തകരെ ഈ പരാമർശം വേദനിപ്പിച്ചെന്നും ദുരുദ്ദേശത്തോടെയാണ് ബിജെപി നേതാവിന്‍റെ ആരോപണമെന്നും ഇസ്കോൺ പ്രസ്താവനയിലൂടെ പറഞ്ഞു. ആന്ധ്രപ്രദേശിലെ ഇസ്കോണിന്‍റെ അനന്തപുർ ഗോശാല സന്ദർശിച്ചതിനു ശേഷം സോഷ്യൽ മീഡിയവഴിയാണ് പരാമർശം ഉയർത്തിയത്.

'ഇസ്കോൺ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നത്. ഗോശാലയുടെ നടത്തിപ്പിനായി കേന്ദ്രസർക്കാരിൽ നിന്നും വലിയ സഹായമാണ് ഇസ്കോണിന് ലഭിക്കുന്നത്. പാൽ നൽകാത്ത ഒരു പശുവും ഗോശാലയിൽ ഇല്ല. അവയെ കശാപ്പുകാർക്ക് വിറ്റു' എന്നാണ് ഇതിനർഥമെന്നായിരുന്നു മേനകാഗാന്ധിയുടെ പ്രസ്താവന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com