ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം! ക്രിസ്തുമതം രണ്ടാം സ്ഥാനത്ത്; മൂന്നാമത് 'None'

ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉൾപ്പെടുന്നത് മുസ്ലിം വിഭാഗത്തിൽ
Islam Fastest-Growing religion In World Pew study

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം! ക്രിസ്തുമതം രണ്ടാം സ്ഥാനത്ത്; മൂന്നാമത് 'None'

Updated on

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതവിശ്വാസം ഇസ്ലാമെന്ന് പഠന റിപ്പോർട്ട്. 2010നും 2020നും ഇടയിലുള്ള 10 വർഷത്തെ കണക്കുകൾ പ്രകാരം, 34.7 കോടി എന്ന കണക്കിലേക്കാണ് മുസ്ലിം ജനസംഖ്യ വളർന്നിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം വേഗത്തിൽ വളരുന്ന രണ്ടാമത്തെ മതം ക്രിസ്തുമതമാണ്. തൊട്ടുപിന്നിൽ യാതൊരു മതവും സ്വീകരിക്കാതെ 'നൺ' (None) എന്ന് സ്വയം കണക്കാക്കുന്ന ആളുകളും. ലോക ജനസംഖ്യയിൽ ഹിന്ദുക്കൾ നാലാം സ്ഥാനത്താണിപ്പോൾ.

ലോക ജനസംഖ്യാ വളർച്ച ആഗോള മതസംവിധാനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് പ്യൂ റിസർച്ച് സെന്‍റർ ജൂൺ 9നു പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇവ വിശദീകരിക്കുന്നത്. മറ്റെല്ലാ മതങ്ങളും ഒന്നിച്ചെടുത്താലും ഇസ്ലാം മതത്തിന്‍റെ വളർച്ച ഇവയ്‌ക്കെല്ലാം മുകളിലാണെന്നും, ആഗോളതലത്തിൽ മുസ്ലിം ജനസംഖ്യയുടെ വിഹിതം 1.8 ശതമാനത്തിൽ നിന്ന് 25.6 ശതമാനമായിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

12.2 കോടിയിൽ നിന്ന് വർധിച്ച് 230 കോടിയിലെത്തിയ ക്രിസ്തുമതമാണ് ലോകത്തെ ഏറ്റവും വളർച്ച പ്രാപിച്ച മതവിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്. എന്നാൽ, ഇത് ലോക ജനസംഖ്യയുടെ 28.8 ശതമാനമായി കുറയുകയാണ് ചെയ്തത്. 1.8 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൈസ്തവർക്കിടയിലെ തന്നെയുള്ള അക്രൈസ്തവരുടെയും വിശ്വാസം ഉപേക്ഷിച്ചവരുടെയും മറ്റ് മതങ്ങൾ സ്വീകരിച്ചവരുടെയും വളർച്ചയാണ് ഇതിനു പ്രധാന കാരണം. യൂറോപ്പ്, വടക്കേ അമെരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതായി പ്യൂറെ സർവേ കണ്ടെത്തി.

എന്നാൽ, ഇതിനു വിപരീതമായി യാതൊരു മതവും സ്വീകരിക്കാത്ത 'നൺ' വിഭാഗത്തിലെ ആളുകളുടെ എണ്ണം 27 കോടിയിൽ നിന്നും 190 കോടിയായി വർധിച്ച് ലോകജനസംഖ്യയിൽ ഇവർ 24.2 ശതമാനമായി മാറി.

ലോകജനസംഖ്യയിൽ ഹിന്ദുക്കളുടെ എണ്ണം 12.6 കോടിയിൽനിന്ന് 120 കോടിയായി. ആഗോള ജനസംഖ്യയുടെ അനുപാതത്തിൽ, ഹിന്ദുക്കൾ 14.9 ശതമാനമായി സ്ഥിരത നിലനിർത്തുന്നതായും പഠനത്തിൽ കണ്ടെത്തി.

കൂടാതെ, ജൂത ജനസംഖ്യ 10 വർഷത്തിനുള്ളിൽ ഏകദേശം 6% വർധിച്ച് ഒന്നര കോടിയായി മാറിയെന്നും കണക്കുകൾ പറയുന്നു. 2020ലെ കണക്കനുസരിച്ച്, ഇസ്രയേലിലും (45.9 %), വടക്കേ അമെരിക്കയിലുമാണ് (41.2%) ഏറ്റവും ഉയർന്ന ജൂത ജനസംഖ്യയുള്ളത്.

അതേസമയം, റിപ്പോർട്ട് പ്രകാരം ബുദ്ധമതക്കാരുടെ അനുപാതത്തിലാണ് ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയത്. ലോകജനസഖ്യയിൽ ഈ വിഭാഗത്തിന് 0.8% കുറവാണ് രേഖപ്പെടുത്തിയത്.

പ്രായം തിരിച്ചുള്ള പഠനത്തിൽ ലോക ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉൾപ്പെടുന്നത് മുസ്ലിം വിഭാഗത്തിലാണ്. (33% പേർ 15 വയസിനു താഴെയുള്ളവരാണ്). ഇതിനു വിപരീതമായി പ്രായമായവരുടെ ഏറ്റവും ഉയർന്ന അനുപാതമുള്ളത് ജൂത-ബുദ്ധ മതവിഭാഗത്തിലാണ്. (36% പേർ 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com