മധ്യപ്രദേശ് : ഭോപ്പാലിലെ ‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’. പുനർനാമകരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച മധ്യപ്രദേശ് റവന്യൂ വകുപ്പ് ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ശിവരാജ് സർക്കാരാണ് ഉത്തരവിറക്കിയത്.
2021ൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഹോഷംഗബാദിനെ നർമ്മദാപുരം എന്നും നസ്‌റുല്ലഗഞ്ചിനെ ഭൈരുന്ദ എന്നും പുനർനാമകരണം ചെയ്തിരുന്നു. പുനർനാമകരണ തീരുമാനങ്ങളോട് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. പേര് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.