ഇന്ത്യയിലെ ഇസ്രയേൽ എംബസി പ്രവർത്തനം നിലച്ചു

ഇന്ത്യയിലെ ഇസ്രയേൽ എംബസി പ്രവർത്തനം നിലച്ചു

നിയമസംവിധാനത്തെ അട്ടിമറിക്കുന്ന പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായിട്ടാണു സമരം
Published on

ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രയേൽ എംബസി പ്രവർത്തനം നിലച്ചു. ഇസ്രയേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രറ്റ് ആഹ്വാനം ചെയ്ത സമരത്തിന്‍റെ ഭാഗമായാണു ന്യൂഡൽഹിയിലെ എംബസിയുടെ പ്രവർത്തനവും നിലച്ചിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നിയമസംവിധാനത്തെ അട്ടിമറിക്കുന്ന പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായിട്ടാണു സമരം.

ഇസ്രയേലിലെ എല്ലാ ഗവൺമെന്‍റ് ഉദ്യോഗസ്ഥരോടും, നയതന്ത്ര ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോടും സമരത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എംബസി പ്രവർത്തിക്കില്ലെന്നു അധികൃതർ അറിയിച്ചു. ആശുപത്രികളുടെ സേവനത്തെ വരെ ബാധിക്കുന്ന തരത്തിൽ ഇസ്രയേലിലെ ആരോഗ്യമേഖലയും സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com