ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ നിയന്ത്രണത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു
ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ.ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത്. കപ്പലിൽ ബൾഗേറിയ, ഫിലിപ്പൈൻസ്, മെക്‌സിക്കോ, ഉക്രൈൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്.

ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പൽ ജപ്പാൻ നിയന്ത്രണത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം തുർക്കിയിലെ കോർഫെസിനോടടുത്തായിരുന്നു കപ്പൽ.

''ഇത് മറ്റൊരു ഇറാനിയൻ തീവ്രവാദ പ്രവർത്തനമാണ്, ഇത് സ്വതന്ത്ര ലോകത്തിലെ പൗരന്മാർക്കെതിരായ ഇറാന്‍റെ യുദ്ധത്തിന്‍റെ വർദനവിനെ പ്രതിനിധീകരിക്കുന്നു," എന്ന് നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com