കശ്മീരിനെ പാക്കിസ്ഥാന്‍റെ ഭാഗമാക്കി ഭൂപടം; പ്രതിഷേധത്തിനു പിന്നാലെ ക്ഷമാപണം നടത്തി ഇസ്രയേൽ

എന്നാൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നു യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല
isreal apologizes jammu and kashmir becoming part of pakistan

കശ്മീരിനെ പാക്കിസ്ഥാന്‍റെ ഭാഗമാക്കി ഭൂപടം; പ്രതിഷേധത്തിനു പിന്നാലെ ക്ഷമാപണം നടത്തി ഇസ്രായേൽ

Updated on

ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി തെറ്റായി കാണിച്ചുകൊണ്ട് ഭൂപടം പോസ്റ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രയേൽ പ്രതിരോധ സേന. ജമ്മു കശ്മീരിനെ പാക്കിസ്ഥാന്‍റെ ഭാഗമാക്കി ചിത്രീകരിക്കുന്ന ഭൂപടം പോസ്റ്റ് ചെയ്തതിനാണ് ക്ഷമാപണം നടത്തിയത്.

ഇറാൻ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേൽ സേന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ തെറ്റായി രേഖപ്പെടുത്തിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്തുകൊണ്ട് അടക്കം എക്സിൽ പ്രതിഷേധം ഉയർന്നു. ഇതിനു പിന്നാലെയാണ് ക്ഷമാപണവുമായി ഇസ്രയേൽ രംഗത്തെത്തിയത്. എന്നാൽ, കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com