എഐ ഉച്ചകോടി പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷന് ജാമ‍്യം

മജിസ്ട്രേറ്റാണ് ഉദയഭാനു ചിബിന് ജാമ‍്യം അനുവദിച്ചത്
iyf chief uday bhanu chib granted bail

ഉദയഭാനു ചിബ്

Updated on

ന‍്യൂഡൽഹി: ഡൽഹിയിൽ വച്ച് നടന്ന എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ചതിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ ഉദയഭാനു ചിബിന് മജിസ്ട്രേറ്റ് ജാമ‍്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് ലോക്സഭാ നേതാവ് രാഹുൽ ഗാന്ധിക്കെതിരേയും നടപടി വേണമെന്ന് നേരത്തെ ബിജെപി ആവശ‍്യപ്പെട്ടിരുന്നു.

ഗൂഢാലോചനയിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എഐ ഉച്ചകോടി അലങ്കോലമാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും വൃത്തിക്കെട്ട രാഷ്ട്രീയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നുമായിരുന്നു മോദി വിമർശിച്ചത്

logo
Metro Vaartha
www.metrovaartha.com