''42 രാജ‍്യങ്ങൾ സന്ദർശിച്ചു, പക്ഷേ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയില്ല''; വിമർശിച്ച് ഖാർഗെ

മണിപ്പൂരിലെ വംശീയ കലാപത്തെ കൈകാര‍്യം ചെയ്ത കേന്ദ്രത്തിന്‍റെ രീതിയെയും ഖാർഗെ വിമർശിച്ചു
mallikarjun kharge criticised pm narendra modi for not visiting manipur

മല്ലികാർജുൻ ഖാർഗെ,നരേന്ദ്രമോദി

Updated on

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ദേശീയ അധ‍്യക്ഷനും രാജ‍്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിൽ സന്ദർശനം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം.

കർണാടകയിലെ മൈസൂരിവിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ. ഇതിനിടെയാണ് പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്.

പ്രധാനമന്ത്രി 42 രാജ‍്യങ്ങൾ സന്ദർശിച്ചുവെന്നും എന്നാൽ മണിപ്പൂർ സന്ദർശിച്ചില്ലെന്നായിരുന്നു വിമർശനം. ഒരു വർഷത്തിലേറെയായി വംശീയ കലാപങ്ങൾക്ക് മണിപ്പൂർ സാക്ഷ‍്യം വഹിക്കുന്നുവെന്നും കലാപത്തെ കൈകാര‍്യം ചെയ്ത കേന്ദ്രത്തിന്‍റെ രീതിയെക്കുറിച്ച് പലതവണ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഭരണഘടനയിൽ മാറ്റം വരുത്താൻ ആർഎസ്എസിനെയും ബിജെപിയെയും ഇന്ത‍്യയിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ഖാർഗെ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com