ഇൻഡോർ-ജബൽപുർ സോമനാഥ് എക്‌സ്പ്രസ് പാളം തെറ്റി | video

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
jabalpur train accident somnath express derails in madhya pradesh
ഇൻഡോർ-ജബൽപുർ സോമനാഥ് എക്‌സ്പ്രസ് പാളം തെറ്റി
Updated on

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ സോമനാഥ് എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 5.50 ന് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ (നമ്പർ– 22191) ആണ് പാളം തെറ്റിയത്.

സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജബൽപുർ റെയിൽവേ സ്റ്റേഷന്‍റെ പ്ലാറ്റ്‌ഫോം നമ്പർ 6ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com