

ഡൽഹി മൃഗശാലയിൽ നിന്നും ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി; വ്യാപക തെരച്ചിൽ
representative image
ന്യൂഡൽഹി: ഡൽഹിയിൽ മൃഗശാലയിൽ നിന്നും ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി. കൂടിനുണ്ടായിരുന്ന വിടവുകൾ വഴിയാണ് ചാടിപ്പോയത്. ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നും ശനിയാഴ്ച രാവിലെയാണ് കുറുക്കന്മാർ ചാടിപ്പോയത്.
മൃഗശാല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിമർശനങ്ങളുയരുന്നുണ്ട്. കൂടിനെ പിന്നിലെ വിടവിലൂടെയാണ് കുറക്കന്മാർ ചാടിപ്പോയതെന്നും അതിനാൽ തന്നെ സന്ദർശകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്.
കുറുക്കന്മാർ പോയ വഴി നിബിഡ വനമേഖലയാണ്. അധികം ദൂരം കുറുക്കന്മാർ പോവാൻ സാധ്യതയില്ലെന്നും തെരച്ചിൽ തുടരുന്നതായുമാണ് വിവരം. സംഭവത്തിൽ മൃഗശാല അധികൃതർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.