രണ്ടു തവണ ബോധരഹിതനായി വീണു; ജഗ്ദീപ് ധന്‍കർ ആശുപത്രിയിൽ

നിലവിൽ എയിംസിൽ ചികിത്സയിലാണ്
Jagdeep Dhankhar Admitted To AIIMS After He Faints At Home Twice

ജഗ്ദീപ് ധന്‍കര്‍

file image

Updated on

ന്യൂഡൽഹി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 10ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഡൽഹിയിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അദ്ദേഹം ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയിൽ ധൻകർ 2 തവണ ബോധരഹിതനായി വീഴുകയായിരുന്നു.

കുറച്ച് കാലങ്ങളായി പലതരം ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. മുൻപ് പലപ്പോഴും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ധൻകർ ജൂലൈ 21 ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com