ദേശീയതയിൽ വിട്ടുവീഴ്ചയില്ല: ഉപരാഷ്‌ട്രപതി

കശ്മീരിലെ 370ാം അനുച്ഛേദം താത്കാലികം
 Jagdeep Dhankhar on Article 370
ദേശീയതയിൽ വിട്ടുവീഴ്ചയില്ല: ഉപരാഷ്‌ട്രപതി
Updated on

ഗോരഖ്പുർ: ദേശീയതയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. അങ്ങനെ ചെയ്യുന്നത് രാജ്യത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്. അത്തരക്കാർ ആത്മീയമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഉപരാഷ്‌ട്രപതി മുന്നറിയിപ്പ് നൽകി. ഗോരഖ്പുരിൽ ഉത്തർപ്രദേശ് സൈനിക് സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

10 വർഷം മുൻപുണ്ടായിരുന്ന ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ. ഒരിക്കൽ 100- 200 കോടിയുടെ വിദേശനാണ്യ ശേഖരം മാത്രമുണ്ടായിരുന്ന രാജ്യത്തിനിന്ന് 6800 കോടിയുടെ വിദേശനാണ്യ ശേഖരമുണ്ട്. 1990കളിൽ ഞാൻ സന്ദർശിച്ചപ്പോൾ ജമ്മു കശ്മീർ പ്രേതഭൂമിപോലെയായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു കോടി സഞ്ചാരികളാണു കശ്മീരിലെത്തിയത്. 370ാം അനുച്ഛേദം താത്കാലികമായിരുന്നു. ചിലർ കരുതുന്നത് അത് എക്കാലത്തേക്കുമുള്ളതാണെന്നാണ്.

ബംഗ്ലാദേശും ശ്രീലങ്കയുമടക്കം അയൽ രാജ്യങ്ങളിലേതുപോലെ കലാപം ഇന്ത്യയിലുമുണ്ടാകുമെന്നാണു ചില രാജ്യവിരുദ്ധർ പറയുന്നത്. ഇന്ത്യയിൽ അതു സംഭവിക്കില്ല. അത്തരം ആഗ്രഹം വച്ചുപുലർത്തുന്നവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com