''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കഴിവില്ലായ്മ തുറന്നു കാട്ടിയ വാർത്താ സമ്മേളനമായിരുന്നു ഇതെന്നും ജയ്റാം രമേശ് പറഞ്ഞു
jairam ramesh against election commision of india

ജയ്റാം രമേശ്

Updated on

ന‍്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയ വാർത്താ സമ്മേളനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.

ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ലെന്നും കമ്മിഷന്‍റെ കഴിവില്ലായ്മ തുറന്നു കാട്ടിയ വാർത്താ സമ്മേളനമായിരുന്നു ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

ഭരിക്കുന്ന പാർട്ടിയെന്നോ പ്രതിപക്ഷമെന്നോ വിവേചനമില്ലെന്ന കമ്മിഷന്‍റെ വാക്കുകൾ ചിരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെയാണെന്നും ഏതു പാർട്ടിയിൽ നിന്നുള്ളവരായാലും കമ്മിഷൻ അതിന്‍റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ലെന്നുമായിരുന്നു വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ‍്യാനേഷ് കുമാർ പറഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com