''ആ മുറിയിൽ ഞാനുമുണ്ടായിരുന്നു...'', ട്രംപിന്‍റെ മധ്യസ്ഥതാ വാദം യുഎസിൽ ചെന്ന് പൊളിച്ചടുക്കി ജയശങ്കർ

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയായത് തന്‍റെ മധ്യസ്ഥതകൊണ്ടാണെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം നുണയായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ
Jaishankar denies Trump mediation between India Pakistan

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

Updated on

ന്യൂയോർക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയായത് തന്‍റെ മധ്യസ്ഥതകൊണ്ടാണെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം നുണയായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ.

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുമ്പോൾ താനും ആ മുറിയിലുണ്ടായിരുന്നു എന്നു വ്യക്തമാക്കിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അന്നു നടന്ന സംഭാഷണങ്ങളുടെ വിശദാംശങ്ങളും വെളിപ്പെടുത്തി.‌

യുഎസിലെ ന്യൂയോർക്കിൽ വച്ച് ന്യൂസ്‌വീക്ക് സിഇഒ ദേവ പ്രഗദുമായി നടത്തിയ സംഭാഷണത്തിൽ ജയശങ്കർ നടത്തിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ:

"
  • മേയ് ഒമ്പതിനാണ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി മോദിയെ വിളിക്കുന്നത്. പാക്കിസ്ഥാൻ ഇന്ത്യക്കു മേൽ കനത്ത ആക്രമണം നടത്താനൊരുങ്ങുന്നു എന്നു പറഞ്ഞായിരുന്നു ആ ഫോൺ കോൾ. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഞങ്ങൾ അംഗീകരിച്ചു.

  • പാക്കിസ്ഥാനികൾ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് കേട്ടിട്ട് പ്രധാനമന്ത്രിക്ക് കുലുക്കമൊന്നുമില്ലായിരുന്നു. ആക്രമണമുണ്ടായാൽ ഞങ്ങൾ തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

  • അന്നു രാത്രി തന്നെ പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണമുണ്ടാകുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ സൈന്യം ദ്രുതഗതിയിൽ നടത്തിയ പ്രതികരണത്തിലൂടെ അതു ചെറുത്തു.

  • അടുത്ത ദിവസം രാവിലെയാണ് യുഎസുമായി അടുത്ത സംഭാഷണമുണ്ടായത്. ഞാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലായിരുന്നു അത്. പാക്കിസ്ഥാനികൾ ചർച്ചയ്ക്കു തയാറാണെന്ന് റൂബിയോ അറിയിച്ചു. അന്ന് ഉച്ചയ്ക്കു ശേഷം പാക്കിസ്ഥാന്‍റെ ഡയറക്റ്റർ ജനറൽ ഒഫ് മിലിറ്ററി ഓപ്പറേഷൻസ്, മേജർ ജനറൽ കാഷിഫ് അബ്ദുള്ളയുടെ ഫോൺ കോൾ വന്നു. ഇന്ത്യയുടെ ഡയറക്റ്റർ ജനറൽ ഒഫ് മിലിറ്ററി ഓപ്പറേഷൻസ്, ലെഫ്. ജനറൽ രാജീവ് ഘായിയെ നേരിട്ട് വിളിച്ച് വെടിനിർത്തൽ അഭ്യർഥിക്കുകയായിരുന്നു അദ്ദേഹം.

പഹൽഗാമിൽ കണ്ടത് സാമ്പത്തിക യുദ്ധതന്ത്രം

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ സാമ്പത്തിക യുദ്ധതന്ത്രമെന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. കശ്മീരിൽ പുതുജീവനെടുത്ത ടൂറിസം മേഖലയെ തകർക്കുകയായിരുന്നു ഈ ആക്രമണത്തിന്‍റെ ലക്ഷ്യം.

ആണവാ‍യുധം വച്ചുള്ള പാക്കിസ്ഥാന്‍റെ ബ്ലാക്ക് മെയിൽ തന്ത്രത്തിന് ഇന്ത്യ വഴങ്ങില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com