ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 30 കടന്നു

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ പെട്ട് നിരവധി പേരാണ് മരിച്ചത്
jammu and kashmir flash flood death toll rised

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 30 കടന്നു

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. ഇതിൽ നിരവധി പേർ ജമ്മു കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചവരാണ്. തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്

ജമ്മു കശ്മീരിലെ അദ്ക്വാരിയിലെ ഇന്ദർപ്രസ്ഥ ഭോജ്‌നാലയയ്ക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലുണ്ടായ കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലും മേഘവിസ്ഫോടനവും ഉണ്ടായത്.

ചെനാബ് നദിയിലെ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളിലാണ്. ഇതിനു ചുറ്റും കുടുങ്ങിക്കിടക്കുന്ന 5,000 പേരെ ഒഴിപ്പിക്കാൻ ഡിവിഷണൽ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. വിവിധയിടറങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനം തടത്തുകയാണ്. നാശനഷ്ടങ്ങൾക്കിടയിൽ സിആർപിഎഫ് ഓഫീസ് മാറ്റിസ്ഥാപിച്ചു

വെള്ളപ്പൊക്കം സാധാരണ ജീവിതം താറുമാറാക്കി. പാലങ്ങൾ തകർന്നു, വൈദ്യുതി തൂണുകൾ തകർന്നു, മൊബൈൽ ടവറുകൾ തകർന്നു, ഇത് പല പ്രദേശത്തിന്‍റെയും വലിയ ഭാഗങ്ങളുമായുള്ള ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെടാൻ കാരണായി. ജമ്മു–ശ്രീനഗർ, കിഷ്ത്വാർ–ദോഡ ഹൈവേകളിലെ ഗതാഗതം നിർത്തിവച്ചു, ഡസൻ കണക്കിന് ചെറിയ കുന്നിൻ റോഡുകൾ തകർന്നു, നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com