ശ്രീനഗർ: ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ് അന്ത്യം. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു.
ജമ്മു മേഖലയിലെ പട്ടികവർഗ സംവരണ മണ്ഡലമായ സുരൻകോട്ടിൽ നിന്നാണ് ബുഖാരിയെ ബിജെപി മത്സരിപ്പിച്ചത്. രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബുഖാരിഒരു കാലത്ത് നാഷനൽ കോൺഫറൻസ് നോതാവ് ഫറൂഖ് അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. ഫറൂഖ് അബ്ദുല്ലയുമായുള്ള അഭിപ്രായ വ്യാത്യാസത്തെ തുടർന്നാണ് 2022 ഫെബ്രുവരിയിൽ ബുഖാരി പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.