ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് വീരമൃത്യു

ഏറ്റുമുട്ടലിൽ 2 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്
jammu kashmir kulgam encounter 2 soldiers died

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് വീരമൃത്യു

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു. ശനിയാഴ്ച ഓപ്പറേഷൻ അഖലിന്‍റെ ഭാഗമായാണ് ഏറ്റുമുട്ടലുണ്ടായത്. ലാന്‍സ് നായിക് പ്രിതിപാല്‍ സിങ്, ശിപായി ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യുവരിച്ചത്.

ഏറ്റുമുട്ടലിൽ 2 സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 9 ദിവസങ്ങളായി മേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി ഓപ്പറേഷൻ അഖൽ തുടരുകയാണ്. ഇതുവരെ 10 ഓളം സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഓപ്പറേഷന്‍ അഖാലിന്‍റെ ഭാഗമായി ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരരാണ്. ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com