

jammu kashmir police
ശ്രീനഗർ: ചാവേറാകാൻ തയാറെടുപ്പ് നടത്തിയിരുന്ന ജമ്മു കശ്മീർ സ്വദേശി അറസ്റ്റിൽ. റിയാസി സ്വദേശിയും 19 കാരനുമായ മുഹമ്മദ് സജാദാണ് പിടിയിലായത്. മൂന്നു മാസമായി ഇയാൾ പാക് ഏജന്‍റിന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചോദ‍്യം ചെയ്യലിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നത്. സ്വയം ചാവേറാകാൻ തയാറെടുപ്പു നടത്തിയിരുന്നതായാണ് സജാദ് ജമ്മു കശ്മീർ പൊലീസിനു നൽകിയ മൊഴി.