പഹൽഗാം ഭീകരാക്രമണം; മരണ സംഖ‍്യ 26 ആയി, മരിച്ചവരിൽ മലയാളിയും

എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചതെന്നാണ് വിവരം
jammu kashmir terrorist attack a malayali among the dead

പഹൽഗാം ഭീകരാക്രമണം; മരണ സംഖ‍്യ 26 ആയി, മരിച്ചവരിൽ മലയാളിയും

file image
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് (68) മരിച്ചതെന്നാണ് വിവരം. കുടുംബത്തിനൊപ്പം തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്.

‌മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം ഭീകരാക്രമണത്തിൽ മരണ സംഖ‍്യ 26 ആയി. ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ‍്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്.

ചൊവ്വാഴ്ചയോടെ ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദർശിക്കും. ഏഴംഗ സംഘമാണ് ഭീകരാക്രമണം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com