കനത്തമഴ; ജമ്മു–ശ്രീനഗർ ദേശീയ പാത ഒലിച്ചുപോയി (video)

മുഗൾ റോഡ്, ശ്രീനഗർ – സോനമാർഗ് – ഗുമരി (എസ്എസ്ജി) റോഡുകളിലും ഗതാഗത തടസമുണ്ടായി
കനത്തമഴ; ജമ്മു–ശ്രീനഗർ ദേശീയ പാത ഒലിച്ചുപോയി (video)
Updated on

ശ്രീനഗർ: കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. ദേശീയ പാതയിൽ രണ്ട് ടണലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചുപോയത്. റാമ്പൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു.

ഇവിടെ വിവിധ ഭാഗങ്ങളെ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുഗൾ റോഡ്, ശ്രീനഗർ – സോനമാർഗ് – ഗുമരി (എസ്എസ്ജി) റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. റോഡുകൾ ഗതാഗത യോഗ്യമാവുന്നതുവരെ ഇതുവഴിയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് തകരുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com