വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

മുൻഗറിലെ ബിജെപി സ്ഥാനാർഥിയായ കുമാർ പ്രണയിന്‍റെ സാന്നിധ്യത്തിലാണ് സഞ്ജയ് സിങ്ങ് ബിജെപി അംഗത്വം സ്വീകരിച്ചത്
Jan Suraaj Candidate Sanjay Singh Switches To BJP A Day Before Voting

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

Updated on

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ജൻ സൂരജ് പാർട്ടി നേതാവ് ബിജെപിയിൽ ചേർന്നു. മുൻഗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന സഞ്ജയ് സിങ്ങാണ് ബിജെപിയിൽ ചേർന്നത്.

മുൻഗറിലെ ബിജെപി സ്ഥാനാർഥിയായ കുമാർ പ്രണയിന്‍റെ സാന്നിധ്യത്തിൽ സഞ്ജയ് സിങ്ങ് ബിജെപി അംഗത്വം സ്വീകരിക്കുകയും എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാനാർഥിത്വം റദ്ദാക്കി സഞ്ജയ് സിങ്ങ് ബിജെപിയിൽ ചേർന്നത് ജൻ സൂരജ് പാർട്ടിക്ക് വലിയ തിരിച്ചടിയായി.

മുൻഗറിൽ ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതോടെ മാറ്റം വന്നിരിക്കുകയാണ്. ഇനി എൻഡിഎ - ആർജെഡി,കോൺഗ്രസ് മഹാസഖ്യം എന്നിവർ തമ്മിലാവും മുൻഗറിൽ മത്സരം നടക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com