'ജന്തർമന്തർ തിരിച്ചുപിടിച്ചു'; ഗെയ്റ്റ് ചാടി എത്തി, മിന്നൽ പ്രതിഷേധവുമായി സിജെപി

ജെഡിയു ഓഫിസിന്‍റെ ഗെയ്റ്റിനു മുകളിലൂടെയാണ് പ്രതിഷേധക്കാർ ജന്തർമന്തറിലേക്ക് പ്രവേശിച്ചത്
janthar manthar cjp protest

'ജന്തർമന്തറിനെ തിരിച്ചുപിടിച്ചു'; ഗെയ്റ്റ് ചാടി എത്തി, മിന്നൽ പ്രതിഷേധവുമായി സിജെപി

Updated on: 

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നൽകാത്ത സാഹചര്യത്തിൽ മിന്നൽ പ്രതിഷേധവുമായി സിജെപി പ്രവർത്തകർ. പൊലീസിന്‍റെ കണ്ണ് വെട്ടിച്ചായിരുന്നു പ്രതിഷേധം. ജെഡിയു ഓഫിസിന്‍റെ ഗെയ്റ്റിനു മുകളിലൂടെയാണ് പ്രതിഷേധക്കാർ ജന്തർമന്തറിലേക്ക് പ്രവേശിച്ചത്. സിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലൈവായി വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

''ജന്തർമന്തർ തിരിച്ചുപിടിച്ചു. ഞങ്ങൾ ജന്തർമന്തറിൽ കയറി. ഞങ്ങളെ അവർ കസ്റ്റഡിയിലെടുത്തു. പക്ഷേ നമുക്ക് ഇതിന് സാധിക്കും എന്ന സന്ദേശം നൽകുന്നതിനു വേണ്ടിയാണ് ഇത്'' എന്ന കുറിപ്പ് സഹിതം സൗരവ് ദാസ് പ്രതിഷേധത്തിന്‍റെ വിഡിയോ പങ്കുവച്ചു. ജന്തർമന്തറിൽ പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് അഭിജീത് ദീപ്കെ എക്സിൽ കുറിച്ചു.

ജന്തർമന്തറിൽ സമരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ഡൽഹി പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ, അനുവാദം നൽകിയില്ല. മാത്രമല്ല ജന്തർമന്തറിനെ സമരം നടത്താനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം.

logo
Metro Vaartha
www.metrovaartha.com