അയോധ്യ പ്രാണപ്രതിഷ്ഠാ ദിനം: 22ന് ബാങ്കുകൾക്കും അവധി

വിവിധ സംസ്ഥാനങ്ങളും 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അയോധ്യ പ്രാണപ്രതിഷ്ഠാ ദിനം: 22ന് ബാങ്കുകൾക്കും അവധി

ന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനമായ 22ന് ഓഹരി വിപണിക്കും ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് അവധി പ്രഖ്യാപിച്ചു.

പൊതുമേഖലാ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, റീജ്യനൽ റൂറൽ ബാങ്കുകൾ എന്നിവയ്ക്ക് 22ന് ഉച്ചവരെയാകും അവധി. നേരത്തേ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്ന 2.30 വരെ അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വിവിധ സംസ്ഥാനങ്ങളും 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര, മധ്യപ്രദേശ്, അസം, രാജസ്ഥാൻ, ഗുജറാത്ത് , ഗോവ സംസ്ഥാനങ്ങളാണ് 22ന് ഉച്ചവരെ അവധി പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്നു പൂർണ അവധി നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com