
ഝാർഖണ്ഡിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് വീരമൃത്യു
file image
റാഞ്ചി: ഝാർഖണ്ഡിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ജവാന് വീരമൃത്യു. ഐഇഡി സ്ഫോടനത്തിൽ പരുക്കേറ്റ ജവാനാണ് മരിച്ചത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പൊലീസ് സ്റ്റേഷൻ പരിധിയിൽ നക്സൽ അക്രമ ബാധിത പ്രദേശത്താണ് വെള്ളിയാഴ്ച അർധസൈനിക വിഭാഗം ഓപ്പറേഷൻ നടത്തിയത്.
ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്കർ (45) പരുക്കേറ്റത്. റൂർക്കേലയിലെ ഒരു ആശുപത്രിയിലേക്ക് ഉടൻ തന്നെ ലാസേകറിനെ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. ലാസ്കർ അസം സ്വദേശിയും സിആർപിഎഫിന്‍റെ 60-ാം ബറ്റാലിയനിൽ അംഗവുമായിരുന്നു.