ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു

8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്
jawans killed after maoists blow up security vehicle in chhattisgarh
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു
Updated on

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസംഘത്തിനു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. 9 ജവാന്മാർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബസ്തർ മേഖലയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ 20 പേരാണ് ഉണ്ടായിരുന്നത്.

കുത്രു ബെദ്രെ റോ‍ഡിൽ സ്ഫോടകവസ്തു സ്ഥാപിച്ച് വാഹനം കടന്നു പോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com