ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭാ​ഗം: യു​എ​സ് അം​ബാ​സ​ഡ​ർ

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷം സംസ്ഥാനം സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് ഗോർ.
 Kashmir is an important part of India: US Ambassador

ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭാ​ഗം: യു​എ​സ് അം​ബാ​സ​ഡ​ർ

Updated on

ശ്രീനഗർ: ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് ഡൽഹിയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യയിലെ അതീവ സുന്ദരമായ പ്രദേശമാണു ജമ്മു കശ്മീർ. കേന്ദ്ര സർക്കാരും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ചേർന്ന് സംസ്ഥാനം സുരക്ഷിതമാക്കാൻ നടപടി സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ മുഖ്യമന്ത്രിയെ ശ്രീനഗറിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗോർ. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷം സംസ്ഥാനം സന്ദർശിക്കുന്ന ആദ്യ യുഎസ് അംബാസഡറാണ് ഗോർ.

യുഎസ് പൗരന്മാർക്ക് ഇവിടേക്കുളള യാത്രാ വിലക്കുകൾ പുനഃപരിശോധിക്കുമെന്ന സൂചനയും ഗോർ നൽകി. ഇവിടം സുരക്ഷിതമാക്കാൻ സ്വീകരിച്ച നടപടികൾ പരിഗണിച്ച് യുഎസ് പൗരന്മാർക്കുള്ള യാത്രാവിലക്കുകൾ പിൻവലിച്ചേക്കും. കശ്മീരിന്‍റെ സൗന്ദര്യം യുഎസ് പൗരന്മാരും കാണട്ടെ‌യെന്നും ഗോർ പറഞ്ഞു. വെള്ളിയാഴ്ച ഗോർ ലഡാഖ് സന്ദർശിക്കും.

logo
Metro Vaartha
www.metrovaartha.com