ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

57 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്
JDU releases first list of 57 candidates for Bihar assembly election
നിതീഷ് കുമാർ
Updated on

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ജെഡിയു. 57 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് നിതീഷ് കുമാറിന്‍റെ ജെഡിയു പുറത്തു വിട്ടത്.

ശ്രദ്ധേയമായ സ്ഥാനാർഥികളിൽ, അനന്ത് സിങ് മൊകാമ നിയോജകമണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്, സമീപകാല രാഷ്ട്രീയ ചർച്ചകളിൽ ഈ സീറ്റ് മുന്നിട്ട് നിന്നിരുന്നു. സ്ഥാനാർത്ഥികളുടെ പൂർണ്ണ പട്ടികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസമാണ് എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായത്. പിന്നാലെ തന്നെ ബിജെപി ആദ്യ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടിരുന്നു. ജെഡിയുവിനും ബിജെപിക്കും 101 സീറ്റുകൾ വീതം തുല്യമായിട്ടാണ് സിറ്റ് വിഭജനം നടന്നത്.

243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്ക് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം നവംബർ 14 ന് പ്രഖ്യാപിക്കും. ജനതാദൾ (യുണൈറ്റഡ്) അല്ലെങ്കിൽ ജെഡിയു -101, ബിജെപി -101, എൽജെപി-29, രാഷ്ട്രീയ ലോക് മോർച്ച - 6, ഹിന്ദുസ്ഥാനി അവാം പാർട്ടി (S) - 6 എന്നിങ്ങനെയാണ് എൻഡിഎയുടെ സീറ്റ് വിഭജനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com